Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Virtual Arrest

വെര്‍ച്വല്‍ അറസ്റ്റിലൂടെ വീട്ടമ്മയുടെ 2.88 കോടി തട്ടിയ സംഭവം: ഒരാൾകൂടി അറസ്റ്റിൽ

ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി: വെ​​​ര്‍ച്വ​​​ല്‍ അ​​​റ​​​സ്റ്റി​​​ലൂ​​​ടെ മ​​​ട്ടാ​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി​​​നി​​​യി​​​ല്‍നി​​​ന്ന് 2.88 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ല്‍ ഒ​​​രാ​​​ള്‍ കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. ആ​​​സാം സ്വ​​​ദേ​​​ശി ബി​​​ഷ്ണു ഹ​​​സാ​​​രി​​​ക​​​യാ​​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്. കേ​​​സി​​​ല്‍ പ​​​തി​​​നൊ​​​ന്നാം പ്ര​​​തി​​​യാ​​​ണി​​​യാ​​​ള്‍.

മ​​​ട്ടാ​​​ഞ്ചേ​​​രി ആ​​​ന​​​വാ​​​തി​​​ല്‍ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യ്ക്കാ​​​ണു ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ പ​​​ണം ന​​​ഷ്‌​​​ട​​​മാ​​​യ​​​ത്. മ​​​ണി ലോ​​​ണ്ട​​​റിം​​​ഗ്, ക്രി​​​പ്റ്റോ ക​​​റ​​​ന്‍സി എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വീ​​​ട്ട​​​മ്മ​​​യു​​​ടെ പേ​​​രി​​​ല്‍ മും​​​ബൈ തി​​​ല​​​ക് ന​​​ഗ​​​ര്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ എ​​​ഫ്ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും ഈ ​​​കേ​​​സി​​​ല്‍ വെ​​​ര്‍ച്വ​​​ല്‍ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പ​​​റ​​​ഞ്ഞ് തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്.

കേ​​​സി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി ത​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞ് പ​​​ല ത​​​വ​​​ണ​​​ക​​​ള​​​യി പ്ര​​​തി​​​ക​​​ള്‍ പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ട്ട​​​മ്മ​​​യു​​​ടെ വാ​​​ട്സാ​​​പ് ന​​​മ്പ​​​റി​​​ലേ​​​ക്ക് കേ​​​സി​​​ലെ പ്ര​​​തി​​​യാ​​​യ സ​​​ന്തോ​​​ഷി​​​ന്‍റെ ന​​​മ്പ​​​റി​​​ല്‍നി​​​ന്നും വീ​​​ഡി​​​യോ കോ​​​ള്‍ ചെ​​​യ്താ​​​ണു ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​ത്.

വീ​​​ഡി​​​യോ കോ​​​ളി​​​ല്‍ വ്യാ​​​ജ കോ​​​ട​​​തി​​​യും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നും സൃ​​​ഷ്‌​​​ടി​​​ച്ചാ​​​യി​​​രു​​​ന്നു ത​​​ട്ടി​​​പ്പ്. വ്യാ​​​ജ കോ​​​ട​​​തി​​​യും സാ​​​ക്ഷി​​​ക​​​ളെ​​​യും കാ​​​ണി​​​ച്ച് പ്ര​​​തി​​​ക​​​ൾ വീ​​​ട്ട​​​മ്മ​​​യെ വി​​​ശ്വ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്നു. അ​​​റ​​​സ്റ്റ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ വ​​​ൻ​​​തു​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട സം​​​ഘം പി​​​ന്നീ​​​ട് വീ​​​ണ്ടും പ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ സ്വ​​​ർ​​​ണം പ​​​ണ​​​യം വ​​​ച്ചും തു​​​ക ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ക്ലി​​​യ​​​റ​​​ൻ​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നാ​​​യി ഇ​​​വ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണു ത​​​ട്ടി​​​പ്പ് പു​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞ​​​ത്. കേ​​​സി​​​ൽ നേ​​​ര​​​ത്തേ പ​​​ത്തു പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

Kerala

വെര്‍ച്വല്‍ അറസ്റ്റ്: ദന്പതികൾക്ക് 1.4 കോടി നഷ്ടമായി

പ​ത്ത​നം​തി​ട്ട: വെ​ര്‍ച്വ​ല്‍ അ​റ​സ്റ്റി​ലാ​ണെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി മ​ല്ല​പ്പ​ള്ളി​യി​ല്‍ പ്ര​വാ​സി ദ​മ്പ​തി​ക​ളു​ടെ 1.405 കോ​ടി രൂ​പ ക​വ​ര്‍ന്നു. മ​ല്ല​പ്പ​ള്ളി കി​ഴ​ക്കേ​ല്‍ വീ​ട്ടി​ല്‍ ഷേ​ര്‍ലി ഡേ​വി​ഡ് (63), ഭ​ര്‍ത്താ​വ് ഡേ​വി​ഡ് പി.​ മാ​ത്യു എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. അ​ബു​ദാ​ബി​യി​ൽ താ​മ​സ​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

മുംബൈ ക്രൈം​ബ്രാ​ഞ്ചി​ല്‍നി​ന്നാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ 18ന് ​ഷേ​ര്‍ലി ഡേ​വി​ഡി​നെ അ​ജ്ഞാ​തഫോ​ണി​ല്‍ നി​ന്നും വി​ളി​ച്ചി​രു​ന്നു. വി​ളി​ച്ച​യാ​ള്‍ ഒ​രു ഫോ​ണ്‍ ന​മ്പ​ര്‍ പ​റ​യു​ക​യും ആ ​ഫോ​ണ്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളു​ടെ​യും മ​റ്റു ഫോ​ട്ടോ അ​യ​ച്ചുകൊ​ടു​ത്ത് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ന​മ്പ​ര്‍ നി​ങ്ങ​ളു​ടെ പേ​രി​ലു​ള്ള​താ​ണെ​ന്നും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​ഫോ​ണ്‍ ന​മ്പ​രി​ന്‍റെ ഉ​ട​മ​യാ​യ ഷേ​ര്‍ളി​ക്കെ​തി​രേ ആ​ളു​ക​ള്‍ കേ​സ് ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ല്‍ ചെ​മ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്നും ജാ​മ്യം എ​ടു​ക്ക​ണ​മെ​ന്നും നി​ര്‍ദേശി​ച്ചു. ഇ​തി​നു ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വാ​റ​ണ്ട​യ​ച്ച് അ​റ​സ്റ്റ് ചെ​യ്യി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

നി​ല​വി​ൽ നി​ങ്ങ​ൾ വെ​ർ​ച്വൽ ​അ​റ​സ്റ്റി​ലാ​ണെ​ന്നും സൈ​ബ​ര്‍ കേ​സ് ആ​യ​തി​നാ​ല്‍ ആ​രോ​ടും വി​വ​ര​ങ്ങ​ള്‍ പ​ങ്കുവ​യ്ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും നി​ര്‍ദേ​ശം ന​ല്‍കി. ഒ​രു മി​നി​റ്റ് ക​ഴി​ഞ്ഞ് മ​റ്റൊ​രു ഫോ​ണ്‍ ന​മ്പ​റി​ല്‍നി​ന്നും വി​ളി​ച്ചി​ട്ട് നി​ങ്ങ​ളു​ടെ പേ​രി​ല്‍ ന​രേ​ഷ് ഗോ​യ​ലി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍നി​ന്നും 20 ല​ക്ഷം രൂ​പ വ​ന്നി​ട്ടു​ള്ള​താ​യും അ​റി​യി​ച്ചു. ഈ ​കേ​സി​ലും ഷേ​ര്‍ലി ഡേ​വി​ഡ് പ്ര​തി​യാ​ണെ​ന്നും കേ​സ് സിബിഐ​ക്ക് കൈ​മാ​റു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

ആ​ധാ​റും അ​ക്കൗ​ണ്ടും ഫ്രീ​സ് ചെ​യ്യു​ക​യാ​ണെ​ന്നും റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ന്നു​പ​റ​ഞ്ഞ് ഒ​രു അ​ക്കൗ​ണ്ട് ന​മ്പ​ര്‍ ന​ല്‍കി​യി​ട്ട് അ​തി​ലേ​ക്ക് പ​ണം അ​യ​ച്ചുകൊ​ടു​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് ദ​മ്പ​തി​ക​ള്‍ അ​ജ്ഞാ​ത ഫോ​ണി​ല്‍ നി​ര്‍ദേ​ശി​ച്ച അ​ക്കൗ​ണ്ടി​ലേ​ക്ക് 90.5 ല​ക്ഷം രൂ​പ മ​ല്ല​പ്പ​ള്ളി ഫെ​ഡ​റ​ല്‍ ബാ​ങ്ക് ശാ​ഖ​യി​ല്‍നി​ന്നും അ​യ​ച്ചുകൊ​ടു​ത്തു. വീ​ണ്ടും ക​ഴി​ഞ്ഞ 20ന് ​സൈ​ബ​ര്‍ കു​റ്റ​വാ​ളി​ക​ള്‍ വാ​ട്‌​സ് ആ​പ് കോ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട 50 ല​ക്ഷം രൂ​പ​യും ഫെ​ഡ​റ​ല്‍ ബാ​ങ്ക് മ​ന്ദ​മ​രു​തി ശാ​ഖ​യി​ല്‍നി​ന്നും അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി.

21നു ​വീ​ണ്ടും 38 ല​ക്ഷം രൂ​പകൂ​ടി അ​യ​യ്ക്കാ​ന്‍ സം​ഘം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ണ്ടും പ​ണം അ​യ​യ്ക്കാ​നാ​യി ഫെ​ഡ​റ​ല്‍ ബാ​ങ്കി​ല്‍ എ​ത്തി​യ​തോ​ടെ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് ജി​ല്ലാ പോ​ലീസ് മേ​ധാ​വി ആ​ര്‍. ആ​ന​ന്ദി​ന്‍റെ നി​ര്‍ദേ​ശപ്ര​കാ​രം പോ​ലീ​സ് ക​ത്ത് ന​ല്‍കി ബാ​ങ്കി​ല്‍നി​ന്നു പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​തു ത​ട​ഞ്ഞു. കീ​ഴ്‌​വാ​യ്പൂ​ര് പോ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍.​രാ​ജേ​ഷ് കു​മാ​ര്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

District News

വെ​ർ​ച്വ​ൽ അ​റ​സ്റ്റ് തട്ടിപ്പ് : റി​ട്ട​. ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ 66 ല​ക്ഷം രൂപ നഷ്ടപ്പെട്ടു


ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: വെ​​ർ​​ച്വ​​ൽ അ​​റ​​സ്‌​​റ്റ് ന​​ട​​ത്തു​​മെ​​ന്ന് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കി​​ലെ റി​​ട്ട​. ജീ​​വ​​ന​​ക്കാ​​രി​​യു​​ടെ 66 ല​​ക്ഷം രൂ​​പ ത​​ട്ടി​​യെ​​ടു​​ത്തു.


പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കി​​ന്‍റെ ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​നു സ​​മീ​​പ​​മു​​ള്ള ബ്രാ​​ഞ്ചി​​ൽ​നി​​ന്ന് കാ​​ഷ്യ​​റാ​​യി വി​​ര​​മി​​ച്ച ജീ​​വ​​ന​​ക്കാ​​രി​​ക്കു റി​​ട്ട​​യ​​ർ​​മെ​ന്‍റ് ആ​​നു​​കൂ​​ല്യ​​മാ​​യി ല​​ഭി​​ച്ച തു​​ക​​യാ​​ണു ക​​ബ​​ളി​​പ്പി​​ച്ച് സം​​ഘം​​ ത​​ട്ടി​​യെ​​ടു​​ത്ത​​ത്.


വാ​​ട്ട്സ്ആ​​പ്പ് കോ​​ളി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു ത​​ട്ടി​​പ്പ്. റി​​ട്ട. ജീ​​വ​​ന​​ക്കാ​​രി​​യു​​ടെ ആ​​ധാ​​ർ കാ​​ർ​​ഡ് ഉ​​പ​​യോ​​ഗി​​ച്ചു മും​​ബൈ​​യി​​ലെ ബാ​​ങ്കി​​ൽ ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ൽ ന​​ട​​ന്നെ​​ന്നും ഉ​​ട​​ൻ അ​​റ​​സ്‌​​റ്റ് ചെ​​യ്യു​​മെ​​ന്നും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി​​യാ​​ണ് വി​​വി​​ധ അ​​ക്കൗ​​ണ്ടു​​ക​​ളി​​ലേ​​ക്ക് തു​​ക അ​​യ​​പ്പി​​ച്ച​​ത്.സം​​ഭ​​വ​​ത്തി​​ൽ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി.

Latest News

Corehub Up